കോലഞ്ചേരി: കൊവിഡ് ദുരിതാശ്വാസകി​റ്റ് വിതരണത്തിന്റെ മറവിൽ പട്ടികജാതി വകുപ്പിന്റെ പ്ലാൻ ഫണ്ട് തിരിച്ചുപിടിക്കാനുള്ള തീരുമാനത്തിനെതിരെ, ഭാരതീയ ദളിത് കോൺഗ്രസ് വടവുകോട് പട്ടികജാതി വികസന ഓഫീസിനു മുന്നിൽ പാട്ടകൊട്ടി പ്രതിഷേധിച്ചു. വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രദീപ്കുമാർ അദ്ധ്യക്ഷനായി. സി.പി. ജോയി, ബിനീഷ് പുല്യാട്ടേൽ, സുജിത്ത് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.