കൊച്ചി: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം അർബൻ സഹകരണസംഘം അംഗങ്ങൾക്ക് 2000 ഗ്രോബാഗുകളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. ഷീല വി, പ്രഭാകര നായിക്, ടി. ഷൺമുഖദാസ്, കെ.ജെ. ജേക്കബ്, പി.എൻ. സിനുലാൽ, പി. ജയപ്രകാശ് ,അഡ്വ.എസ്. മാധവൻനായർ , പി.എസ്. സ്വീറ്റി എന്നിവർ സംസാരിച്ചു.