വൈപ്പിൻ: ഞാറക്കൽ ഗവ. ആശുപത്രിയിൽ നഴ്‌സിനെ അസഭ്യം പറയുകയും കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മാസ്‌ക് ധരിക്കാതെ ആശുപത്രിയിൽ എത്തിയതിനെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. നായരമ്പലം പുത്തൻപുരക്കൽ കമലാണ് (25) അറസ്റ്റിലായത്. സംഭവത്തെത്തുടർന്ന് ഒളിവിൽപോയ ഇയാളെ പള്ളിപ്പുറത്തെ ഭാര്യവീട്ടിൽ നിന്നാണ് ഞാറക്കൽ പൊലീസ് പിടികൂടിയത്. ഞാറക്കൽ മജിസ്‌ട്രേട്ട് കോടതി റിമാൻഡുചെയ്തു.