വൈപ്പിൻ: ഞാറക്കൽ, എളങ്കുന്നപ്പുഴ, എടവനക്കാട് പഞ്ചായത്തുകളിൽ ടി.വിയില്ലാത്ത വീടുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി.വി നൽകി.ഞാറക്കൽ പഞ്ചായത്തിൽ അംഗങ്ങളായ കെ.ടി. ബിനീഷ് ഏഴ് വിദ്യാർത്ഥികൾക്കും പി.പി. ഗാന്ധി പത്ത് വിദ്യാർത്ഥികൾക്കുമാണ് ടി.വി. നൽകിയത്. എളങ്കുന്നപ്പുഴയിൽ ഡി.വൈ.എഫ്.ഐ. ശേഖരിച്ച ടി.വികൾ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എൻ. ഉണ്ണികൃഷ്ണൻ വിതരണം ചെയ്തു. എടവനക്കാട് ഡി.വൈ.എഫ്.ഐ. ശേഖരിച്ച ടി.വി. സെറ്റുകൾ മേഖലാ സെക്രട്ടറി ഷാജിത്ത്, പ്രസിഡൻ്റ് സാദിഖ് എന്നിവർ ചേർന്ന് കൈമാറി.ഞാറക്കൽ സെന്റ്‌മേരീസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഞാറക്കൽ കോസ്റ്റൽ കുറീസ് നൽകിയ ടി.വി. സെറ്റ് മാനേജിംഗ് ഡയറക്ടർ പോൾ ശങ്കുരിക്കൽ കൈമാറി.