കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പെടുത്തി പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന പട്ടികജാതി-വർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് നൽകി. എം.എൽ.എ വി.പി.സജീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.പ്രഭാകരൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് നെസി ഉസ്മാൻ, പി.പി അബുബക്കർ ,ജിജോ.വി തോമസ്, ടി.വി.ശശി, ജെസി ഷാജി, എ.പി.കുഞ്ഞ് മുഹമ്മദ്, സെക്രട്ടറി.പി.എൻ പ്രസാദ് എന്നിവർ സംബന്ധിച്ചു.