കൊച്ചി: നിയമവിരുദ്ധമായി ഡൊണേഷൻ വാങ്ങിയ കൊച്ചിൻ കോളേജ് മാനേജർ സ്ഥാനത്ത് നിന്ന് തോമസ് ജെ. വയലാട്ടിനെ നീക്കം ചെയ്തു മഹാത്മാ ഗാന്ധി സർവകലാശാല ഉത്തരവിട്ടു. കൊച്ചിൻ കോളേജിലെ 2019 വിദ്യാർത്ഥി പ്രവേശനത്തിന് സംഭാവനയായി ഒരു കോടിയിൽ പരം രൂപയും ബിൽഡിംഗ് ഫണ്ട്, ഡവലപ്‌മെന്റ് ഫണ്ട്, പി.ടി.എ. ഫണ്ട് മുതലായവ പേരുകളിൽ തുക പിരിച്ചെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പി.വി. അഷ്‌റഫ് സർവകലാശാല വൈസ് ചാൻസലർക്ക് നൽകിയ പരാതിയിൽ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം എം.എസ്. മുരളി കൺവീനറായ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മാനേജരെ പുറത്താക്കിയത്.