കൊച്ചി: ലാഭത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള നടപടിയിലും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് എൻ.സി.പി. സംസ്ഥാന വ്യാപകമായി ധർണ സംഘടിപ്പിക്കും. എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്കു മുന്നിലും 15 ന് രാവിലെ 10 ന് ധർണ നടത്തും.

സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിക്കും.