കോലഞ്ചേരി: കൊവിഡ് കാലത്തിന്റെ ഓർമയ്ക്ക് പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസ് മുറികൾക്ക് ട്രയിൻ ബോഗിയുടെ രൂപത്തിൽ നിറം പകർന്നു.പൂർവ വിദ്യാർത്ഥികളും പി.ടി.എ. ഭാരവാഹികളും ചേർന്നാണ് പെയിന്റിംഗ് പൂർത്തിയാക്കിയത്. എൽ.പി, യു.പി ക്ലാസുകളാണ് നിറവും എഴുത്തുകളും വരച്ച് വ്യത്യസ്തമാക്കിയത്. പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ നേതൃത്വം നൽകി.