പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം എസ്. ശർമ്മ എം.എൽ.എ നിർവഹിച്ചു. മാച്ചാംതുരുത്ത് തുണ്ടിപ്പറമ്പിൽ മുഹമ്മദാലിക്കാണ് വീട് നിർമ്മിച്ചു നൽകിയത്. കെയർ ഹോം രണ്ടാംഘട്ട പദ്ധതിയിൽ അഞ്ച് വീടിന്റെ താക്കോൽദാനമാണ് നടന്നത്. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗങ്ങളായ പി.വി. പുരുഷോത്തമൻ, എം.കെ. കുഞ്ഞപ്പൻ, പി.പി. വിനോദ്, ആലീസ് ജോസി, ഷെറീന ബഷീർ, ലൈജു ജോസഫ്, എൻ.ബി. സുഭാഷ്, ഉഷ ജോഷി, എൻ.സി ശശിധരകുമാർ, ബാങ്ക് സെക്രട്ടറി ടി.ജി. മിനി തുടങ്ങിയവർ പങ്കെടുത്തു.