മൂവാറ്റുപുഴ: ഇലാഹിയ പബ്ലിക് സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ട്രാഫിക് പൊലീസ് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്, ഫയർ ആൻഡ് റെസക്യു സ്റ്റേഷൻ, ഗവമെന്റ് ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങളിലേയ്ക്ക് സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്തു. ട്രാഫിക് സെക്ഷനിൽ ഉദ്യോഗസ്ഥരായ മണി, സെയ്ത് ഒ.എം. എന്നിവരും ഗവമെന്റ് ഹോസ്പിറ്റലിൽ സൂപ്രണ്ട്. ഡോ.ആഷ വിജയനും, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ സീനിയർ ഓഫീസർ കെ.പി.സുബ്ര്യഹ്മണ്യനും സാനിറ്റൈസറും മാസ്‌കും ഏറ്റുവാങ്ങി. സ്‌കൂൾ അക്കാഡമിക്ക് ഡയറക്ടർ ഡോ. മുഹമ്മദ് ഷാഫി, സ്‌കൗട്ട് ആൻഡ് ഗൈഡ് അദ്ധ്യാപകൻ മുഹമ്മദ് ഫൈസൽ, പ്രിൻസിപ്പൽ അനുജി ബിജു, ഇലാഹിയ സ്‌കൂൾ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.