മരട്: കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിയുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച മരടിലെ റോഡുകളുടെ പുനർനിർമ്മാണത്തിനായി അടക്കേണ്ട തുക ഒമ്പത് മാസമായിട്ടും അടക്കാത്തതിൽ പ്രതിഷേധിച്ച് ചെയർപേഴ്‌സൻ മോളിജോയിംസ്,വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ കൊച്ചി വാട്ടർഅതോറിട്ടി സപ്‌ളൈ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ പ്രദീപിനെ ഉപരോധിച്ചു. മൂന്ന് കോടി മുപ്പത്തി ലക്ഷം രൂപായാണ് വാട്ടർ അതോറിട്ടി മരട് നഗരസഭയിൽ അടക്കാനുളളത്. 10റോഡുകൾ പണമില്ലാതെ ഇതുമൂലം അറ്റകുറ്റപ്പണികൾ ചെയ്യാൻകഴിയാതെ കിടക്കുകയും നഗരസഭ ജനങ്ങളുടെ പഴികേൾക്കുകയുമാണെന്നുംഅധികൃതർപറഞ്ഞു. ജനങ്ങളുടെ അടിയന്തിര ആവശ്യം മുൻ നിറുത്തി നടപടിക്രമങ്ങളിൽ അയവു വരുത്തി മുൻകൂർ തുക വാങ്ങാതെ തന്നെ അനുവാദം കൊടുത്തിരുന്നു.എന്നാൽ മൊത്തം തുകയിൽ രണ്ട്‌കോടി ആദ്യഘട്ടമായി വാട്ടർ അതോറിട്ടി നഗരസഭയിൽ അടച്ചെങ്കിലും ബാക്കി മൂന്ന് കോടിയിൽ കൂടുതൽ തുക ഒമ്പത് മാസമായിട്ടും അടക്കാതെ കിടക്കുകയാണ്.ഉപരോധത്തിൽ കൗൺസിലർമാരായ അഡ്വ.ടി.കെ.ദേവരാജൻ,ആന്റണി ആശാംപറമ്പിൽ,സുനിലസിബി ,ജിൻസൺ പീറ്റർ, ദേവൂസ് ആന്റണി, ആർ.കെ.സുരേഷ്ബാബു,തുടങ്ങിയവർ പങ്കെടുത്തു.
#ജൂലായ് 10 നകം തുക അടക്കാം
2 മണിക്കൂറുകളോളം എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. ഉപരോധസമരത്തെ തുടർന്ന് എക്‌സിക്യൂട്ടീവ് എഎൻജിനീയർ ഫൈനാൻസ് മാനേജറെ ഫോണിൽ ബന്ധപ്പെടുകയും ജൂലായ് 10 നകംതുക നഗരസഭയിൽ അടച്ചുകൊളളാമെന്ന രേഖാമൂലമുളള ഉറപ്പിന്റെ അടിസ്ഥാനനത്തിൽ ഉപരോധസമരം അവസാനിപ്പിച്ചു.