മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ ക്ഷയരോഗികൾക്ക്‌ പ്രത്യേകവാർഡ് അനുവദിക്കണമെന്ന് ബി.ജെ.പി മുനിസിപ്പൽ സമിതി പ്രസിഡന്റ്‌ രമേഷ് പുളിക്കൻ ആവശ്യപ്പെട്ടു. പൊളിച്ചുനീക്കിയ ക്ഷയരോഗവാർഡിന് പകരം സംവിധാനം ഒരുക്കിയിട്ടില്ല. ഇതിനെത്തുടർന്നാണ് കഴിഞ്ഞദിവസം മൂവാറ്റുപുഴയിൽ ക്ഷയരോഗം മൂർച്ഛിച്ചു ഒരാൾ മരിക്കാൻ ഇടയായതെന്ന് അദ്ദേഹം ആരോപിച്ചു.