congress-neericode
നീറിക്കോട് ജംഗഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ചു പ്രതിഷേധിക്കുന്നു

പറവൂർ: ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ചു പ്രതിഷേധിച്ചു. കെ.വി. തോമസ് എം.പിയുടെ ഗ്രാമ ദീപം പദ്ധതിയിൽ ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ നീറിക്കോട് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ മൂന്നു വർഷമായി കത്തുന്നില്ല. കരുമാല്ലൂർ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ബാബു മാത്യു ഉദ്ഘാടനം ചെയ്തു. വി.ബി. ജബ്ബാർ, ജോയ് കൈതാരൻ, കെ.ഡി. ബാബു, വി.എം. തോമസ്, വി.എ. സലിം തുടങ്ങിയവർ സംസാരിച്ചു.