മൂവാറ്റുപുഴ: ജനങ്ങൾ തൊഴിലും കച്ചവടവും മറ്റും നഷ്ടപ്പെട്ടു ദുരിതമനുഭവിക്കുമ്പോഴും വൈദ്യുതിചാർജ് ബില്ലിലൂടെ പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ് ആരോപിച്ചു. മൂവാറ്റുപുഴ നിയോജക മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി നമ്പർ 2 ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. അമീർഅലി, ദേശീയ കൗൺസിൽ അംഗം അഡ്വ.കെ.എം. ഹസൈനാർ, മണ്ഡലം ജനറൽ സെക്രട്ടറി എം.എം. സീതി, ട്രഷറർ എം.എസ്. അലി, വൈസ് പ്രസിഡന്റ് പി.പി. മൈതീൻ, യൂത്തുലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ടി.എം. ഹാഷിം എന്നിവർ പ്രസംഗിച്ചു.