sndp-paravur-union
പറവൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കു ടി.വി നൽകുന്നതിന്റെ ഉദ്ഘാടനം പറവൂർ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഹരി വിജയൻ നിർവഹിക്കുന്നു.

പറവൂർ: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയുടെ ആഹ്വാന പ്രകാരം യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ടി.വി നൽകി. യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ, ഹെഡ്മാസ്റ്റർ ബിജു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഡ്വ. പ്രവീൺ തങ്കപ്പൻ, സുധീർ കുമാർ, ജിനീഷ് ബോസ്, അഖിൽ കൈതാരം തുടങ്ങിയവർ പങ്കെടുത്തു. പറവൂർ എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളുടെ പിന്തുണയോടെ വ്യക്തികളുടെ സഹകരണത്തോടെയാണ് ടി.വി നൽകിയത്.