കൊച്ചി: കാലാവർഷം ശക്തി പ്രാപിക്കുന്നതോടെ ജില്ലയിൽ മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നും 15 നും ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
മഴക്കാല സാഹചര്യങ്ങൾ നേരിടുന്നതിന് താലൂക്ക് തലത്തിൽ മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ സമിതി അനുമതി നൽകി.

കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ക്യാമ്പുകൾ നടത്തുന്നതിന് സജ്ജീകരണങ്ങൾ നിരീക്ഷകർ വിലയിരുത്തും. ഓരോ താലൂക്കുകളിലെയും നിരീക്ഷകർക്ക് പുറമേ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഒരു നിരീക്ഷകൻ കൂടിയുണ്ടാകും.
ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ. ആർ വൃന്ദാദേവി, തുടങ്ങിയവർ പങ്കെടുത്തു.

16 മുതൽ മോക്ക്ഡ്രിൽ

കൊച്ചി താലൂക്കിൽ 16ന്: ചുഴലിക്കാറ്റും കടൽക്ഷോഭവും നേരിടുന്നതിനാണ് പ്രാമുഖ്യം

ആലുവ, മൂവാറ്റുപുഴ, പറവൂർ താലൂക്കുകളിൽ 17ന്: അണക്കെട്ടുകൾ തുറക്കുന്നതും പ്രളയസാഹചര്യവും മുന്നിൽക്കണ്ടാണ് പ്രവർത്തനങ്ങൾ.

കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളിൽ 18 ന് : കനത്ത മഴയെയും പ്രളയസാഹചര്യവും പ്രതിരോധിക്കുന്നതിന്

കോതമംഗലം താലൂക്കി 19 ന് : മണ്ണിടിച്ചിൽ പ്രതിരോധം

ലും മോക്ക് ഡ്രില്ലിൽ പരിശോധിക്കുക.