kerala-psc
kerala psc

കൊച്ചി: ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ ചിലർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് തബ്‌ലീഗ് കൊവിഡ്, കൊറോണ ജിഹാദ് എന്നിങ്ങനെ പ്രചരിച്ച വ്യാജ വാർത്തകൾ പി.എസ്.സി ബുള്ളറ്റിനിൽ അച്ചടിച്ചതിനെതിരെയുള്ള ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ഏപ്രിൽ 15 ലെ പി.എസ്.സി ബുള്ളറ്റിനിൽ ഇൗ വ്യാജ വാർത്ത അച്ചടിച്ചു വന്ന സംഭവത്തിൽ പി.എസ്.സി സെക്രട്ടറി സാജു ജോർജ്ജ്, പി.എസ്.സി അംഗം ആർ. പാർവതി ദേവി എന്നിവർക്കെതിെര നടപടി വേണമന്നാണ് നബീൽ നസീർ നൽകിയ ഹർജിയിൽ പറയുന്നത്.

നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും സർക്കാർ ഇതുവരെ പരിഗണിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. എതിർ കക്ഷികൾക്ക് പകർപ്പു നൽകാൻ നിർദ്ദേശിച്ചാണ് ഹൈക്കോടതി ചൊവ്വാഴ്ചയിലേക്ക് കേസ് മാറ്റിയത്.