പള്ളുരുത്തി:സുഭിക്ഷ കേരളം സംയോജിത കൃഷി പദ്ധതിയെ തുടർന്ന് പള്ളുരുത്തി സഹകരണ ബാങ്ക് 2 ഏക്കർ സ്ഥലത്ത് കപ്പ കൃഷി ഇറക്കി. കടേഭാഗം കൊത്തളങ്കോ സഭയുടെ സ്ഥലത്ത് നടന്ന ചടങ്ങ് പ്രസിഡൻ്റ് ടി.കെ.വത്സൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജയമോൻ ചെറിയാൻ, കെ.സുരേഷ്, ജോസഫ് വെങ്കുശേരി, ബിനു തുടങ്ങിയവർ സംബന്ധിച്ചു.