ആലുവ: ദേശീയപാതയിലെ മാർത്താണ്ഡ വർമ്മ പാലത്തിന് 80 വയസ് തികയുന്ന നാളെ ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി പാലത്തിന്റെ പിറന്നാൾ ആഘോഷിക്കും. രാവിലെ പത്തിന് പാലത്തിൽ ഹാരാർപ്പണം നടത്തിയ ശേഷം മധുരപലഹാരം വിതരണം ചെയ്യുമെന്ന് സമിതി പ്രസിഡന്റ് സി.എം. അബ്ദുൾ വഹാബ്, സെക്രട്ടറി സാബു പരിയാരത്ത് എന്നിവർ അറിയിച്ചു. 1940 ജൂൺ 14ന് തിരുവിതാംകൂർ ഇളയരാജാവ് മാർത്താണ്ഡവർമ്മയാണ് പാലം ഉദ്ഘാടനം ചെയ്തത്.