library
ഓൺലെെൻ പഠനമൊരുക്കുന്നതിന് പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറിക്ക് പഞ്ചായത്ത് മെമ്പർ മറിയംബീവി നാസർ നൽകിയ എൽ.ഇ.ഡി ടി.വി ലെെബ്രറി ഭാരവാഹികളായ എം.എ.നൗഷാദ്, പി.എസ്.ഹരിദാസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.

മൂവാറ്റുപുഴ: വിദ്യാർത്ഥികൾക്ക് ഓൺലെെൻ പഠനക്ലാസ് ഒരുക്കുന്നതിനായി പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറിക്ക് പഞ്ചായത്ത് മെമ്പർ മറിയംബീവി നാസർ എൽ.ഇ.ഡി ടിവി നൽകി. പള്ളിച്ചിറങ്ങരയിലെയും പരിസര പ്രദേശത്തേയും നിരവധി കുട്ടികൾ ഓൺലെെൻ ക്ലാസ് ലെെബ്രറിയിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലെെബ്രറിഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ മറിയം ബീവിയിൽ നിന്ന് ലെെബ്രറി ഭാരവാഹികൾ ഏറ്റുവാങ്ങി. തുടർന്ന് നടന്ന യോഗം പായിപ്ര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എസ്. ഹരിദാസ്, മറിയംബീവി നാസർ, ഇ.എ. അഫ്സൽ, അൻസൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.