ആലുവ: റീസൈക്കിൾ കേരളയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യത്യസ്തമായ ധനശേഖരണം നടത്തി ഡി.വൈ.എഫ്.ഐ. കമ്പനിപ്പടി കിമോത്തി അൽബാനി ഹോട്ടലിലെ തൊഴിലാളികളുടെയും ഉടമകളുടെയും ഒരു ദിവസത്തെ വരുമാനമാണ് റീസൈക്കിൾ കേരളയിലേക്ക് നൽകിയത്.
സിനിമാ താരം ടിനി ടോം പണം ഏറ്റു വാങ്ങി. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ ചെയർമാൻ വി. സലീം,സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് കെ.എം. റിയാദ്, വ്യാപാരി വ്യവസായി സമതി ജില്ലാ സ്‌ക്രെട്ടറി സി.കെ. ജലീൽ,
പി.എം. ബാലകൃഷ്ണൻ, കെ.എ. അലിയാർ, കെ.എം. അഫ്‌സൽ, മനോജ് ജോയ്, അജി ഐരാർ, സമീർ പറകാട്ട്, എം.ടി. ബാബു എന്നിവർ പങ്കെടുത്തു. വ്യാപാരി വ്യവസായി സമിതി ആലുവ ഏരിയ സെക്രട്ടറി പി.എ. നാസറിന്റെ മകൻ ഷനൂബ്, ഷാഹുൽ ഹമീദ് എന്നിവരാണ് ഹോട്ടൽ ഉടമകൾ.