നെടുമ്പാശേരി: കൊച്ചിൻ സിയാൽ സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പ്രസിഡന്റ് ഹൈബി ഈഡന്റെ ടാബ് ചലഞ്ചിന്റെ ഭാഗമായി യൂണിയൻ രണ്ടാം ഘട്ടമായി നെടുമ്പാശേരി പഞ്ചായത്തിലെ നിർദ്ധനരായ രണ്ട് വിദ്യാർത്ഥികൾക്ക് ടി.വിയും ഒരു വിദ്യാർത്ഥിയ്ക്ക് ടാബും നൽകി. യു.ഡി.എഫ് ജില്ലാ ചെയർമാനും അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ എം.ഒ. ജോൺ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അജിത് രവി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി. ശിവപ്രസാദ്, ബിജു പൂവേലി, കെ.ജെ. ഷൈജു, എൻ.കെ. നവാസ്, പി.വൈ. വർഗീസ്, ടി.എ. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.