patrik

വൈപ്പിൻ : കൊവിഡ് ബാധിച്ച് കുവൈറ്റിൽ ഫോർട്ട് വൈപ്പിൻ സ്വദേശി പാട്രിക്ക് ഡിസൂസ (59) മരണമടഞ്ഞു. രണ്ടാഴ്ചയായി മുബാറക്ക് അൽകബീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അൽഹാജരി കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ സ്റ്റെല്ല ഡിസൂസയും കുവൈറ്റിലാണ്. സാൽമിയയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. മകൾ അമലിയ മറിയ ഡിസൂസ നാട്ടിലാണ്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കുവൈറ്റിൽ സംസ്‌കരിക്കും.