തൃക്കാക്കര: വാഹൻ, സാരഥി എന്നീ ഓൺലൈൻ സംവിധാനത്തിന് പുറകെ റോഡിലെ വാഹന പരിശോധനയും കേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലേക്ക് മാറുകയാണ്. കാലാകാലങ്ങളായി ട്രാഫിക് നിയമ ലംഘകർക്ക് എതിരെ കുറ്റപത്രം നൽകാൻ പേപ്പറും പേനയും ഉപയോഗിച്ചിരുന്ന മോട്ടോർ വാഹന വകുപ്പ് ഇനി മുതൽ പൂർണമായും നൂതന സാങ്കേതിക വിദ്യയായ ഇ-ചലാൻ സംവിധാനത്തിലൂടെ ഓൺലൈനായി നിയമ നടപടികൾ സ്വീകരിക്കും.
#ഈ സോഫ്റ്റ്‌വെയർ സംവിധാനം
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുന്ന രീതിയിൽ ഓൺലൈൻ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി തീർത്തും കുറ്റമറ്റ ഒരു എൻഫോഴ്‌സ്‌മെന്റ് സംവിധാനമാണ് ഇചലാനിലൂടെ ലക്ഷ്യം വയ്ക്കുന്നത്.(ഓൺലൈനായി കേസ് എഴുതാം, ഓൺലൈനായി പിഴയടക്കാം).സംസ്ഥാനത്ത് ഇ-ചലാൻ നടപ്പിലാക്കാൻ മോട്ടോർവാഹനവകുപ്പ് പൂർണ സജ്ജമായിക്കഴിഞ്ഞു.
#നടപടികൾ സുതാര്യം
ട്രാഫിക് നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കുക എന്നത് വളരെ എളുപ്പവും സുതാര്യവും ആകും
വാഹന പരിശോധനയിലൂടെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും നേരിടുന്ന സമയനഷ്ടം ഒരു പരിധി വരെ ഒഴിവാകും
ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് തികച്ചും പരിശോധനാ വേളയിൽ തെർമൽ പ്രിന്റ് മാത്രമാണ് നൽകുന്നത്
നിയമലംഘകർക്ക് ഓൺലൈനായി പിഴയൊടുക്കാനാകും എന്നതിനാൽ ഏതുസമയത്തും എവിടെവെച്ചും പിഴയടക്കാൻ സാധിക്കും
അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന വാഹനങ്ങൾക്ക് ഇത് ഉപകാരപ്രദമായിരിക്കും
പരിശോധനാ വേളയിൽ തന്നെ കാർഡ് ഉപയോഗിച്ചുള്ള പെയ്‌മെന്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്
ഓഫീസുകളിലെ അനാവശ്യ തിരക്കുകൾ ഒഴിവാക്കാൻ സാധിക്കും