• എത്യോപ്യയിൽ നിന്നും 265 പേർ
നെടുമ്പാശേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരിൽ 1165 പ്രവാസികൾ ഇന്ന് കൊച്ചിയിലെത്തും. 265 പേർ എത്യോപ്യയിൽ നിന്നുള്ളവരാണ്. എത്യോപ്യൻ എയർലൈൻസിലാണ് ഇവർ രാവിലെ വരിക.
ലോക്ക് ഡൗണിനെ തുടർന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന ആഫ്രിക്കയിൽ നിന്നും നേരിട്ടുള്ള മൂന്നാമത്തെ വിമാനമാണിത്.
കുവൈറ്റിൽ നിന്നും രണ്ട് വിമാനങ്ങളിലായി 360 പേരെത്തും.ഇന്ത്യയിൽ നിന്നും 240 ആരോഗ്യപ്രവർത്തകരെ റിയാദിലേക്കും 340 ആരോഗ്യപ്രവർത്തകരെ ദുബായിലേക്കും ഇന്ന് തിരികെ കൊണ്ടുപോകും.