കാലടി : മാണിക്കമംഗലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ബാലവേല വിരുദ്ധ ദിനം ആചരിച്ചു. പഞ്ചായത്തംഗം ബിജു മാണിക്കമംഗലം ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ലീഡർ ഹൃതിക് രാജ്, പ്രിൻസിപ്പൽ എൽ. ബിനു, പി.ടി.എ പ്രസിഡന്റ്‌ ബാബു സ്കൗട്ട് മാസ്റ്റർ പി. രഘു തുടങ്ങിയവർ പങ്കെടുത്തു.