തൃപ്പൂണിത്തുറ:ഉദയംപേരൂർ വലിയകുളത്തിന് സമീപം സൈക്കിളും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. വലിയകുളം മഠത്തിൽപ്പറമ്പിൽ വീട്ടിൽ എം.കെ. ധർമജനാണ് (52) മരിച്ചത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം.
കള്ളുചെത്തു തൊഴിലാളിയായ ധർമജൻ നടക്കാവ് ഭാഗത്തേക്ക് പോകുമ്പോൾ അതേ ദിശയിൽ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടം ഉണ്ടായ ഉടൻ പൊലീസ് എത്തി ജീപ്പിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മുളന്തുരുത്തി സർക്കാർ ആശുപത്രിയിൽ.പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഉഷ. മക്കൾ: ഹരികൃഷ്ണൻ, ഹരിത.