കൊച്ചി: ഓൺലൈൻ ക്ലാസിൽ പങ്കുചേരാൻ കഴിയാത്ത കുട്ടികൾക്ക് വെള്ളം സിനിമാപ്രവർത്തകരുടെ കൈത്താങ്ങ്. ഹൈബി ഈഡൻ എം.പി വിദ്യാർത്ഥികൾക്കു നൽകുന്ന ടാബ്‌ലറ്റ് ചലഞ്ചിലേക്കു ജയസൂര്യ നായകനാവുന്ന 'വെള്ളം' സിനിമയുടെ നിർമ്മാതാക്കളായ ജോസ്‌കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത് മണമ്പ്രാകാട്ടിൽ എന്നിവരാണ് സഹായം നൽകിയത്. ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം പ്രജീഷ്‌സെൻ സംവിധാനം ചെയ്യും. നിർമ്മാതാവ് രഞ്ജിത്തും പ്രോജക്ട് ഡിസൈനർ ബാദുഷയും ചേർന്ന് ചെക്ക് കൈമാറി.