കൊച്ചി : പ്രളയ ദുരന്തമുണ്ടായാൽ നേരിടാൻ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സെൻട്രൽ ഹെൽപ് ലൈൻ ഉൾപ്പെടെ സജ്ജീകരിക്കുന്നു. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും (ഇ.എസ്.എസ്.എസ്) അതിരൂപത ബി.സി.സി ഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് നടപടി. സെൻട്രൽ ഹെൽപ് ലൈനിനു പുറമേ മാർഗനിർദ്ദേശങ്ങൾ നൽകാൻ ഫൊറോന തലത്തിൽ ഹെൽപ് ലൈനുകളും ഒരുക്കും.
മറ്റു നിർദേശങ്ങൾ
സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം.
അതിരൂപതാ - ഫൊറോന - ഇടവക തലത്തിൽ ദുരന്തനിവാരണ സമിതികൾക്ക് രൂപം നൽകും.
വികാരിമാർ ഉൾപ്പെടുന്ന ഇത്തരം സമിതികൾ ദുരിതാശ്വാസ ക്യാമ്പുകൾക്ക് സ്ഥലം കണ്ടെത്തണം.
കൊവിഡ് പശ്ചാത്തലത്തിൽ പരമാവധി പാർപ്പിക്കാൻ കഴിയുന്നവരുടെ എണ്ണം തിട്ടപ്പെടുത്തണം.
ക്യാമ്പിൽ സ്ഥാപനങ്ങളുടെയും ഇടവകകളുടെയും സഹകരണത്തോടെ സൗകര്യങ്ങൾ ഒരുക്കണം.
രക്ഷാപ്രവർത്തനങ്ങൾക്ക് ചെറുവള്ളങ്ങൾ, ജെ.സി.ബി, ബോട്ടുകൾ തുടങ്ങിയവ ലഭ്യമാക്കണം.
കഴിഞ്ഞതവണ സഹായം നൽകിയവരുടെ വിവരങ്ങൾ ശേഖരിക്കണം.
പ്രാഥമികശുശ്രൂഷ നൽകാൻ പ്രാവീണ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കണം.
വിവരങ്ങൾ കൈമാറാൻ ഇടവക തലങ്ങളിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കണം.
ആഭരണങ്ങളും സർട്ടിഫിക്കറ്റുകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദേശിക്കണം.