pokkali-vitthu-vithakkel-
പൊക്കാളി കൃഷിയിറക്കുന്നതിന്റെ ഭാഗമായി വിത്തുവിതക്കൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കടമക്കുടി പാടശേഖരത്തിൽ കർഷകമോർച്ചയുടെ നേതൃത്വത്തിൽ പൊക്കാളി കൃഷിയിറക്കുന്നതിന്റെ ഭാഗമായി വിത്തുവിതച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ, ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കളമശേരി, ടി.ജി. വിജയൻ, ജയപ്രസാദ്. ബി.ജെ.പി വൈപ്പിൻ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. വേദരാജ്, ജനറൽ സെക്രട്ടറി ഷിനോസ്. കർഷകമോർച്ച വൈപ്പിൻ മണ്ഡലം പ്രസിഡന്റ് ദിലീപ്, സെക്രട്ടറി ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.