കൊച്ചി : പ്ലസ് വൺ വിദ്യാർത്ഥികളായ മിഥുനും സുജിത്തിനും യുവമോർച്ചയുടെ പഠനോപകരണ ശേഖരണ കാമ്പയിന്റെ ഭാഗമായി ടെലിവിഷനും പഠനോപകരണങ്ങളും കൈമാറി. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ്. മേനോൻ ടിവി കൈമാറി. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ അയ്മുറി ലക്ഷം വീട് കോളനിയിലെ കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ അങ്കണവാടിയിലാണ് ടിവി സ്ഥാപിക്കുക.
യുവമോർച്ച എറണാകുളം മണ്ഡലം പ്രസിഡന്റ് ആർ .വിഷ്ണു, മഹിളാമോർച്ച ജില്ലാ സെക്രട്ടി ശശികല, ബി.ജെ.പി ഏരിയാ പ്രസിഡന്റ് വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.