കോതമംഗലം: എം.പി. വീരേന്ദ്രകുമാർ എം.പി അധ:സ്ഥിതർക്കു വേണ്ടി പാർലമെന്റിൽ ശബ്ദമുയർത്തിയ വ്യക്തിത്വമായിരുന്നെന്നും പരിസ്ഥിതി മേഖലയിൽ പ്ലാച്ചിമട സമരത്തിൽ അദ്ദേഹത്തിന്റെ നേതൃപാടവം എടുത്ത് പറയേണ്ടതാണെന്നും ആന്റണി ജോൺ എം. എൽ.എ പറഞ്ഞു. എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി ലോക് താന്ത്രിക് ജനതാദൾ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ. നൗഷാദ്, സിസ്റ്റർ ടിസാറാണി, ഷാഹിന പി.എച്ച്, സിസ്റ്റർ ജോസ്‌ലിൻ, പോൾ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.