naval
കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് ഇന്നലെ നടന്ന പാസിംഗ് ഒൗട്ട് പരേഡിൽ വൈസ് അഡ്മിറൽ അനിൽ കുമാർ ചവ്‌ല സംസാരിക്കുന്നു.

കൊച്ചി : ദക്ഷിണ നാവികാ ആസ്ഥാനത്തെ ഇന്ത്യൻ നേവൽ അക്കാഡമിയിലെ കേഡറ്റുകളുടെ പാസിംഗ് ഒൗട്ട് പരേഡ് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. നാവികസേന, കോസ്റ്റൽ ഗാർഡ് തുടങ്ങിയവയിൽ നിന്നുള്ള 259 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്. വൈസ് അഡ്മിറൽ അനിൽകുമാർ ചവ്‌‌ല മികച്ച കേഡറ്റുകൾക്കുള്ള മെഡലുകൾ സമ്മാനിച്ചു. ശ്രീലങ്ക, മ്യാൻമർ, മാലിദ്വീപ്, ടാൻസാനിയ തുടങ്ങിയ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകളും കോഴ്സ് പൂർത്തിയാക്കിയവരിൽ ഉൾപ്പെടുന്നു.