snhss-n-paravur-
സദ്ഗമയ പദ്ധതിയിൽ ഓൺലൈൻ പഠനത്തിന് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ടാബുകളുടെ വിതരണോദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ നടപ്പിലാക്കിയ സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികക്ക് ടാബുകൾ വിതരണം ചെയ്തു. പറവൂർ ബി.ആർ.സിയിൽ നിന്നും ലഭ്യമായ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ വിവിധ സ്കൂളുകളിലെ അമ്പതിലധികം വിദ്യാർത്ഥികൾക്ക് എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെക്ക്ക്യൂ എക്സ്പീരിയൻസ് ടെക്നോളോജിയുടെ സഹകരണത്തോടെയാണ് ടാബുകൾ നൽകിയത്. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.ഡി. സതീശൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പറവൂർ നഗരസഭ ആക്ടിംഗ് ചെയർമാൻ ജെസ്സി രാജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ജലജ രവീന്ദ്രൻ, ഡെന്നി തോമസ്, നഗരസഭ മുൻ ചെയർമാൻ രമേശ് ഡി. കുറുപ്പ്, നഗരസഭ കൗൺസിലർ സജി നമ്പിയത്ത്, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, ഹെഡ്മിസ്ട്രസ് പി.ജെ. ദീപ്തി, സ്‌കൂൾ മാനേജർ പി.എസ്. ഹരിദാസ്, പറവൂർ ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ, പി.ടി.എ പ്രസിഡന്റ് ബി. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.