ആലുവ: അതിരപ്പിള്ളി പദ്ധതിയുടെ പേരിൽ വനവാസികളെയും ദളിത് പിന്നോക്ക വിഭാഗത്തെയും കുടിയിറക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ലോക ജനശക്തി പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ ജേക്കബ് പീറ്റർ ആവശ്യപ്പെട്ടു. 2008ലെ വനാവകാശ നിയമപ്രകാരം വാഴച്ചാൽ അടങ്ങുന്ന പ്രദേശം വനവാസി ഊര് കൂട്ടായ്മകൾക്കാണ്.വനവാസികൾ എതിരായിട്ടും പദ്ധതിയുമായി മുന്നോട്ടു പോവാനുള്ള സംസ്ഥാന സർക്കാർ നീക്കം പ്രതിഷേധാർഹമാണ്. ഇതിനെതിരെ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് എൽ.ജെ.പി നേതാക്കൾ പറഞ്ഞു.