പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴിക്കര ഗവ. എൽ.പി സ്കൂളിൽ നിർമ്മിച്ച ഗ്രീൻ റൂമിന്റെയും ടോയ്ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ഗീത പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. എം.എ. രശ്മി, സ്മേര ജയരാജ്, എം.കെ. വിജു, ലിനറ്റ് ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.