കോലഞ്ചേരി: യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി മഴുവന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ഇൻഫ്രാ റെഡ് തെർമോ മീറ്റർ വിതരണം എം.എൽ.എ വി.പി സജീന്ദ്രൻ നിർവഹിച്ചു .നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് അനൂപ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശൻ, വൈസ് പ്രസിഡന്റ് അനു ഇ.വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ വാസു, ഷൈനി കുര്യാക്കോസ്, നളിനി മോഹനൻ,ടി.ഒ പീറ്റർ, കെ.വി എൽദോ, റിജ്‌നാസ് കെ പരീത്, വർഗീസ് ജോർജ് കുന്നത്ത്, ജൈസൽ ജബ്ബാർ, ബേസിൽ തങ്കച്ചൻ, ധന്യ ജയശേഖർ, മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീലേഖ ജയൻ, കെ.എൻ ലെനിൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു