പറവൂർ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ആരംഭിച്ച ‘വിത്തും കൈക്കോട്ടും’ പരിപാടിയുടെ ഭാഗമായ മത്സ്യക്കൃഷി ആരംഭിച്ചു. സംസ്ഥാനത്തെ ആദ്യത്തെ മത്സ്യക്കൃഷിയാണ് ചേന്ദമംഗലത്ത് പ്രൊഫ. കെ.എൻ. ഭരതന്റെ പുരയിടത്തിൽ ആരംഭിച്ചത്. കൊടുങ്ങല്ലരിലെ ഡയമണ്ട് ഫിഷ് ഫാം തയാറാക്കിയ ആധുനിക രീതിയിലുള്ള കുളത്തിൽ 30,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

പത്തേക്കർ സ്ഥലത്ത് നെല്ല്, പച്ചക്കറി, മത്സ്യം എന്നിവ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി കൃഷി ചെയ്യും. ജില്ലയിലെ അഭിഭാഷകരുടെ വീടുകളിൽ മട്ടുപ്പാവ് കൃഷിയും ബാർ അസോസിയേഷനുകളിലും കോടതി പരിസരത്തും ഗ്രോബാഗ് കൃഷിയും നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. ടി.പി. രമേശ് അധ്യക്ഷത വഹിച്ചു.

ടെൽക് ചെയർമാൻ എൻ.സി. മോഹനൻ, ടി.ആർ. ബോസ്, യേശുദാസ് പറപ്പിള്ളി, ടി.ജി. അനൂപ്, എം.ബി. സ്റ്റാലിൻ, ശ്രീറാം ഭരതൻ, കെ.കെ. നാസർ, റാഫേൽ ആന്റണി, ദിനേശ് മാത്യു മുരിക്കൻ, ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.