പറവൂർ : പറവൂർ പല്ലംതുരുത്തിലെ എൽ.എൽ.ബി വിദ്യാർത്ഥിനി സൗപർണികക്ക് പഠനാവശ്യത്തിനായി ജിയോജിത് ഫിനാൻഷ്യൽ സർവീസ് സ്മാർട്ട് ഫോൺ നൽകി. അംബേദ്കർ വിചാര കേന്ദ്രത്തിന്റെ അഭ്യർത്ഥന മാനിച്ച് ജിയോജിത് ചീഫ് മാനേജർ വിജയാനന്ദ പ്രഭു വീട്ടിലെത്തിയാണ് ഫോൺ സമ്മാനിച്ചത്. അംബേദ്കർ വിചാരകേന്ദ്രം സെക്രട്ടറി ലൈജു പി. ഗോപാൽ, സൗപർണികയുടെ പിതാവ് കെ. സോമൻ തുടങ്ങിയവർ പങ്കെടുത്തു.