mla
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിർമ്മിക്കുന്ന ഒ.പി.അനക്‌സ് ബ്ലോക്കിന്റെ രൂപരേഖ.

# ശിലാസ്ഥാപനം 18ന്

# നിർമ്മാണച്ചെലവ് 99.60 ലക്ഷം രൂപ

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ നിർമിക്കുന്ന ഒ.പി അനക്‌സ് ബ്ലോക്കിന്റെ ശിലാസ്ഥാപനം 18ന് രാവിലെ 10ന് എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശി​ധരൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്നനുവദിച്ച 99.60ലക്ഷം രൂപ മുതൽ മുടക്കിയാണ് ആശുപത്രി കവാടത്തിനോട് ചേർന്ന് ഒ.പി അനക്‌സ് ബ്ലോക്ക് നിർമ്മിക്കുന്നത്.

അത്യാധുനി​ക സൗകര്യങ്ങളോടെയുള്ള രജിസ്‌ട്രേഷൻ കൗണ്ടർ, രോഗികളെ പരിശോധിക്കുന്നതിനുള്ള ഒ.പി മുറികൾ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇൻഷ്വറൻസ് കൗണ്ടർ, ഇഞ്ചക്ഷൻ, ഡ്രസിംഗ്, പ്ലാസ്റ്റർ അടക്കമുള്ളവയ്ക്കായി​ ആധുനീക രീതിയിലുള്ള നഴ്‌സിംഗ് റൂം, പൊലീസ് എയ്ഡ്‌പോസ്റ്റ്, കാന്റീൻ എന്നിവയാണ് പുതിയതായി നിർമിക്കുന്ന ഒ.പി അനക്‌സ് ബ്ലോക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.