ആലുവ: ആലുവ നഗരത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി വിതരണം ഒന്നര മണിക്കൂറോളം നിലച്ചു. വൈകിട്ട് 3.30 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണു. സീനത്ത് ജംഗ്ഷനിൽ വൈദ്യുതി ലൈൻ ചാഞ്ഞു വീണതിനാൽ ബസുകളും ടിപ്പർ, കണ്ടെയ്‌നർ ലോറികളും റോഡിൽ കുടുങ്ങി.