കോലഞ്ചേരി: കെ.എസ്.ടി.എയുടെ ടിവി ചലഞ്ചിന്റെ ഭാഗമായി കോലഞ്ചേരി ഉപജില്ലയിൽ 10 ടെലിവിഷനുകൾ വിതരണം ചെയ്തു. സി.പി.എം പുത്തൻകുരിശ് ലോക്കൽ സെക്രട്ടറി പി.ടി. അജിത്ത് വിതരണോദ്ഘാടനം നടത്തി. വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് വിദ്യാർത്ഥിക്കായി ടിവി ഏ​റ്റുവാങ്ങി. അജി നാരായണൻ, ഡാൽമിയ തങ്കപ്പൻ, ബെൻസൻ വർഗീസ്, സുരേഷ് ടി. ഗോപാൽ, ഇ.സി. രാജേഷ് എന്നിവർ സംസാരിച്ചു.