കൊച്ചി: ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്യുന്ന നാഷണലിസ്റ്റ് കേരള കോൺഗ്രസിന്റെ മൊബൈൽ ചലഞ്ച് പദ്ധതിക്ക് തുടക്കമായി.സംസ്ഥാന കമ്മിറ്റി ഗരീമാ സ്റ്റോഴ്‌സ് നെട്ടൂരുമായി സഹകരിച്ച് പദ്ധതി. ആദ്യഘ ട്ടം 10 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. നെട്ടൂർ ഗരീമാ സ്റ്റോഴ്‌സ് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ജനറൽ സെക്രട്ടറിമാരായ എം.എൻ ഗിരി , എൻ.എൻ ഷാജി, നെട്ടൂർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.നൗഷാദ്, ഷീല ഷാജി, ആന്റണി കുമ്പളങ്ങി എന്നിവർ സംസാരിച്ചു. മൊബൈൽ ചലഞ്ച് പദ്ധതി പ്രകാരം സംസ്ഥാനത്ത് അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സ്മാർട്ട് ഫോൺ വിതരണം നടത്തുമെന്ന് കോ ഓർഡിനേറ്റർ എൻ.എൻ ഷാജി അറിയിച്ചു.