bhasheer-65

മൂവാറ്റുപുഴ: നഗരത്തിലെ പ്രമുഖ വ്യാപാരിയും മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റുമായ കാവുംങ്കര ചാട്ടയിൽ കെ.കെ. ബഷീർ (65) നിര്യാതനായി. മൂവാറ്റുപുഴ ഇലാഹിയ ട്രസ്റ്റ് ട്രഷറർ, മിനാ ട്രസ്റ്റ് പ്രസിഡന്റ്, റൈറ്റ് പാത്ത് ട്രസ്റ്റ് ചെയർമാൻ, എം.സി.എസ് ഹോസ്പിറ്റൽ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: റംല. മക്കൾ: ഇജാസ്, ഫൗമിയ, സലീം. മരുമക്കൾ: ഫാത്തിമ, ഡോ. ഷിഹാബ്, സിയാന.