കാലടി: ലോക രക്തദാനദിനത്തോടനുബന്ധിച്ച് മാണിക്കമംഗലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സും മാണിക്കമംഗലം റെസിഡൻസ് അസോസിയേഷനും ചേർന്ന് ആലുവ ഡിസ്ട്രിക്ട് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കാലടി എസ്.ഐ സ്റ്റെപ്റ്റോ ജോൺ രക്തം ദാനംചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അൻപത് പേർ രക്തദാനം നടത്തി. പഞ്ചായത്തംഗം ബിജു മാണിക്കമംഗലം, ആർ.സി. രാജീവ്, എസ്.അജിത്, സ്‌കൗട്ട് മാസ്റ്റർ പി. രഘു, ഗൈഡ് ക്യാപ്ടൻ വി. സരിത എന്നിവർ സംസാരിച്ചു.