ആലുവ: മാർത്താണ്ഡവർമ പാലത്തിന്റെ 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി വഴിയാത്രക്കാർക്ക് മധുരം വിളമ്പി. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാസിൽ ഹുസൈൻ, യു.ഡി.എഫ് ചെയർമാൻ ലത്തീഫ് പൂഴിത്തറ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.പി. ജെയിംസ്, ബാബു കുളങ്ങര, സിജു തറയിൽ എന്നിവർ നേതൃത്വം നൽകി.