അങ്കമാലി. വിമോചന സമരത്തിന്റെ അറുപത്തിയൊന്നാം വാർഷിക ദിനത്തിൽ കേരള പ്രതികരണവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും, റീത്ത് സമർപ്പണവും, പുഷ്പാർച്ചനയും നടത്തി. വർഷങ്ങളായി രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് നൽകി വരുന്ന പെൻഷൻ വിതരണവും നടത്തി.തുടർന്ന് നടന്ന അനുസ്മരണ യോഗം ബസീലിക്ക റെക്ടർ റവ.ഡോ.ഫാ.ജിമ്മി പൂച്ചക്കാട്ട് ഉദ്ഘാടനം ചെയ്തു. വേദി ചെയർമാൻ ജോസ് വാപ്പാലശേരി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഗർവ്വാസീസ് അരീക്കൽ, പി ഐ നാദിർഷ, ഷൈബി പപ്പച്ചൻ,കെ പി ഗെയിൻ, ലൂസി പോളി, റ്റെഡി ജോസഫ്, എൻ ആർ രാമചന്ദ്രൻ നായർ, ലക്സി ജോയി തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വിമോചന സമര രക്തസാക്ഷികൾക്കായി ഓൺലൈനിൽ വിശുദ്ധ കുർബ്ബാനയും ഒപ്പീസും ചൊല്ലി.