അങ്കമാലി. തുറവൂർ ഗവ.ഐ.ടി.ഐയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോൽഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. 30 ലക്ഷം രൂപ ചിലവഴിച്ചാണ് തുറവൂർ ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് കെട്ടിടം നിർമിക്കുന്നത്. ഐ.ടി.ഐക്ക് ആവശ്യമായ സ്ഥിരം കാമ്പസിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കെ താൽക്കാലികമായി ക്ലാസ്സുകൾ നടത്തുന്നതിനാണ് കെട്ടിടം നിർമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ,വൈ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിൽവി ബൈജു, ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം എൽസി വർഗീസ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസഫ് പാറേക്കാട്ടിൽ, എം.എം. ജയ്‌സൺ, രാജി ബിനീഷ്, പഞ്ചായത്തി സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ഐ.ടി.ഐ പ്രിൻസിപ്പൽ മേരി ജോയി തുടങ്ങിയവർ സംസാരിച്ചു.