mudavoor
മുടവൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻറ് സൊസൈറ്റി ഓൺലൈൻ പഠന സഹായത്തിനായി നൽകുന്ന സ്മാർട്ട്മൊബൈൽ ഫോണും ചികിത്സാസഹായവും മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ വിതരണം ചെയ്യുന്നു

മൂവാറ്റുപുഴ: മുടവൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓൺലൈൻ പഠന സഹായത്തിനായി നൽകുന്ന സ്മാർട്ട് ഫോണിന്റെ വിതരണോദ്ഘാടനം പചേലിത്തടം കോളനിയിൽ മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ നിർവഹിച്ചു. സംഘം പ്രസിഡൻറ് കെ.പി. ജോയി അദ്ധ്യക്ഷത വഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ പി.എ മുഖ്യപ്രഭാഷണം നടത്തി. സഫിയ, ശ്രീധരൻ കക്കാട്ടുപാറ, നാസർ പുന്നാപ്പടി തുടങ്ങിയവർ സംസാരിച്ചു.