നെട്ടൂർ: കൊവിഡ്-19 മൂലം അടച്ചിട്ടിരുന്ന നെട്ടൂർ ദേശീയ വായനശാലയുടെ റീഡിംഗ് റൂമും ലൈബ്രറിയും പരിസരവും എ.ഐ.വൈ.എഫ് മരട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചീകരണം നടത്തി. സി.പി.ഐ മരട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ.പ്രസാദ് ശുചീകരണ പ്രവർത്തനംഉദ്ഘാടനം ചെയ്തു.
എ.ഐ.വൈ.എഫ് മരട് മേഖല പ്രസിഡന്റ് ടി.കെ.ജയേഷ്,മേഖല സെക്രട്ടറി എ.എസ്.വിനീഷ്, സി.പി.ഐ നെട്ടൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി എ.കെ.കാർത്തികേയൻ, കനീഷ്യസ് തോമസ് എന്നിവർ നേതൃത്വം നൽകി.